മുൻ കർണാടക മന്ത്രി ഖമർ ഉൾ ഇസ്ലാം അന്തരിച്ചു

ബംഗളൂരു : മുൻ കർണാടക മന്ത്രിയും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി സി സെക്രട്ടറിയുമായ ഖമർ ഉൾ ഇസ്ലാം അന്തരിച്ചു. 69 വയസായിരുന്നു. ഹൃദ്രോഗ ബാധയെത്തുടർന്ന് 11 ദിവസം മുന്പാണ് അദ്ദേഹത്തെ ബംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാഡീ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
1978ൽ മുസ്ലിം ലീഗിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഖമർ ഉൾ ഇസ്ലാം 1978 മുതൽ ആറു തവണ എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ വർഷം പുനഃ സംഘടന നടന്നപ്പോൾ സിദ്ധരാമയ്യ മന്ത്രിസഭയിൽ ഉൾപ്പെട്ടിരുന്ന അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.