കശ്മീരിൽ മൂന്നു ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി
ശ്രീനഗർ : ജമ്മു കശ്മീരിലെ സോപോറില്‍ മൂന്നു ലഷ്കറെ തയിബ ഭീകരരെ സുരക്ഷാസേന കൊലപ്പെടുത്തി. ഭീകരവിരുദ്ധ നീക്കത്തിനിടെ ഒരു ജവാനു പരുക്കേറ്റു. മൂന്ന് എകെ 47 തോക്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധശേഖരവും ഭീകരരില്‍നിന്നു പിടിച്ചെടുത്തു. രഹസ്യാന്വേഷണ ഏജന്‍സികളില്‍നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്നു പുലര്‍ച്ചെ 4.30 നാണ് സുരക്ഷാസേന ഭീകരര്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചത്.
സുരക്ഷാ നടപടികളുടെ ഭാഗമായി മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ലഷ്കര്‍ ചീഫ് കമാന്‍ഡര്‍ അബു ദുജാനയെയും സഹായിയെയും കഴിഞ്ഞ ദിവസം സൈന്യം വധിച്ചിരുന്നു.

