ലോക അത്‌ലറ്റിക് മീറ്റിനോട് വിടപറഞ്ഞ് ബ്രിട്ടിഷ് താരം മോ ഫറ
ലണ്ടൻ : സുവര്‍ണനേട്ടവുമായി ലോക അത്‌ലറ്റിക് മീറ്റിനോട് വിടപറഞ്ഞ് ബ്രിട്ടിഷ് താരം മോ ഫറ. പതിനായിരം മീറ്ററില്‍ ഹാട്രിക് സ്വര്‍ണവുമായാണ് മോ ഫറയുടെ മടക്കം. പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടി ബ്രിട്ടന്റെ മോ ഫറ ലോകമീറ്റിലെ വിടവാടങ്ങല്‍ അവിസ്മരണീയമാക്കി. വിടവാങ്ങല്‍ മല്‍സരത്തില്‍ മോ ഫറ കണക്കുകൂട്ടലുകള്‍ തെറ്റിച്ചില്ല. മീറ്റിലെ മികച്ച സമയമായിരുന്നു ഫറയുടേത്.
10000 മീറ്ററില്‍ ഹാട്രിക് സ്വര്‍ണമണിഞ്ഞ് മറ്റൊരു ഇതിഹാസമായി ഫറ മടങ്ങുമ്പോൾ, ഉഗാണ്ടയുടെ ജോഷ്വാ ചെച്ടഡറി, കെനിയയുടെ പോൾ താന്വി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തെത്തി. മല്‍സരശേഷം ആരാധകര്‍ക്ക് നന്ദി പറഞ്ഞ ഫറെയുടെ വാക്കുകള്‍ മുറിഞ്ഞു.

