സി­ക്കിം മുൻ മു­ഖ്യമന്ത്രി­ നർ ബഹാ­ദൂർ ഭണ്ധാ­രി­ അന്തരി­ച്ചു­


ഗാംഗ്ടോക് : സിക്കിം മുൻ മുഖ്യമന്ത്രി നഗർ ബഹാദൂർ ഭണ്ധാരി അന്തരിച്ചു. 77 വയസ്സായിരുന്നു. രോഗബാധയെത്തുടർന്ന് ഡൽഹിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 

മൂന്നു തവണയായി പതിനഞ്ചു വർഷത്തോളം സിക്കിം മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. 1940ൽ പടിഞ്ഞാറൻ സിക്കിമിലെ മാൽബസേയിൽ ജനിച്ച ഭണ്ധാരി സ്കൂൾ അദ്ധ്യാപകനായിരുന്നു. 1979ൽ സിക്കിം മുഖ്യമന്ത്രിയായി. സിക്കിം ജനതാ പരിഷത്ത് ടിക്കറ്റിലായിരുന്നു ആദ്യ ജയം. 

1984ലും 1989ലും സിക്കിം സംഗ്രാം പരിഷത്ത് പാർട്ടി ടിക്കറ്റിൽ മുഖ്യമന്ത്രിയായി. സിക്കിം സംഗ്രാം പരിഷത്തിന്‍റെ(എസ്എസ്പി) സ്ഥാപകനായ ഭണ്ധാരി മരണം വരെ അദ്ധ്യക്ഷസ്ഥാനത്തു തുടർന്നു. ഭാര്യ ദിൽ കുമാരി ലോക്സഭാംഗമായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed