സഹരന്‍പൂരിൽ 144 പ്രഖ്യാപിച്ചു : ഇന്റര്‍നെറ്റിനും നിരോധനം

ലഖ്‌നൗ : ജാതി കലാപം നിയന്ത്രണാതീതമായ സാഹചര്യത്തില്‍ സഹരന്‍പൂരിൽ ഉത്തര്‍പ്രദേശ് ഗവണ്മെന്റ് 144 പ്രഖ്യാപിച്ചു. കലാപങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിവരങ്ങളും വ്യാജവാര്‍ത്തകളും കൈമാറ്റം ചെയ്യപ്പെടാതിരിക്കാൻ ഇന്റര്‍നെറ്റിന് നിരോധനമേർപ്പെടുത്തിയതായും യോഗി ആദിത്യനാഥ് ഗവണ്മെന്റ് അറിയിച്ചു.
കലാപത്തിനിടെ ചൊവ്വാഴ്ചയുണ്ടായ വെടിവെപ്പില്‍ പരിക്കേറ്റയാളുടെ നില അതീവഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച മായാവതിയുടെ റാലിയെത്തുടര്‍ന്നുണ്ടായ കലാപത്തില്‍ താക്കൂറുകള്‍ 12 ദലിത് വീടുകള്‍ കത്തിക്കുകയും ആശിഷ് എന്ന 24കാരനെ കൊലപ്പെടുത്തുകയും ചെയ്തിരുന്നു.
വാട്‌സാപ്പ് പോലുള്ള സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്ന വ്യാജവാര്‍ത്തകളും അപവാദങ്ങളുമാണ് രോഷത്തിന്റെ ആക്കം കൂട്ടുന്നതെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു.