സ്കോഡ ഒക്ടേവിയയെക്കാളും നല്ലത് കഴുത: പ്രതിഷേധമിങ്ങനെ

പഞ്ചാബ്: പലതരത്തിലുള്ള പ്രതിഷേധങ്ങൾ കണ്ടുകാണും. എന്നാൽ പഞ്ചാബിലെ ലുധിയാനയിൽ സ്കോഡ ഒക്ടേവിയയുടെ ഉടമസ്ഥൻ നടത്തിയ പ്രതിഷേധം ഒന്നുവേറിട്ടു നിൽക്കുന്നതാണ്. നിർമാതാക്കൾക്കെതിരെയുള്ള പ്രതിഷേധം രേഖപ്പെടുത്താൻ കഴുതകളെകൊണ്ട് തന്‍റെ കാർ കെട്ടിവലിച്ച് നഗരവീഥികളിലൂടെ നടത്തിയ പ്രകടനമാണ് ദേശീയതലത്തിൽ ശ്രദ്ധനേടിയെടുത്തത്.
നഗരത്തിലൂടെ ഏവരേയുടെയും ശ്രദ്ധയാകർഷിക്കുന്ന തരത്തിൽ പരിഹാസ രൂപേണയായിരുന്നു പ്രതിഷേധം. നിരന്തരം തന്‍റെ ഒക്ടാവിയ ബ്രേക്ക്ഡൗണായിട്ടും അത് പരിഹരിക്കാൻ നിർമാതാവായ സ്കോഡയ്ക്ക് സാധിക്കാത്തതിനുള്ള അമർഷമായിരുന്നു പ്രതിഷേധത്തിലേക്ക് നയിച്ചത്.
സ്കോഡയുടെ ഡീലര്‍ ഹെഡുമായും സോണല്‍ ഓഫീസുമായും ബന്ധപ്പെട്ട ഉടമക്ക് വേണ്ട നിര്‍ദ്ദേശങ്ങളോ, പരിഹാര മാര്‍ഗങ്ങളോ ലഭിച്ചിരുന്നില്ല. ഇതിൽ നിരാശനായ ഉടമ സ്കോഡയുടെ വില്പനാനന്തര സേവനത്തിലെ പാകപിഴകൾ ജനങ്ങൾക്ക് മുന്നിലവതരിപ്പിക്കാനായിരുന്നു ഈ രീതിയിലുള്ള പ്രതിഷേധ മാർഗം സ്വീകരിച്ചത്.