രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും ലക്ഷങ്ങളുടെ സ്വർണ്ണവേട്ട

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. എമര്‍ജന്‍സി ലൈറ്റിന്റെ ബാറ്ററിയില്‍ ഒളിപ്പിച്ച് കടത്തിയ 1.4 കിലോഗ്രാം സ്വര്‍ണവുമായി കോയമ്ബത്തൂര്‍ ഈറോഡ് സ്വദേശി പ്രവീണ്‍ ( 25) പിടിയിലായി. ഇന്ന് പുലര്‍ച്ചെ എമിറേറ്റ്സ് വിമാനത്തിലെത്തിയ പ്രവീണിനെ കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റാണ് പിടികൂടിയത്. ഏതാനും മാസം മുമ്ബ് സന്ദര്‍ശക വിസയില്‍ ദുബയില്‍ പോയി മടങ്ങുകയായിരുന്നു പ്രവീണെന്ന് കസ്റ്റംസ് പറഞ്ഞു. സ്വര്‍ണകള്ളക്കടത്ത് ലോബിയുടെ കാരിയറായി ഇയാളെ ഉപയോഗിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഇതോടൊപ്പം കാര്‍ട്ടന്‍ ബോക്സുകളിലാക്കി കടത്താന്‍ ശ്രമിച്ച ഒരു ലക്ഷം രൂപ വിലവരുന്ന വിദേശ സിഗററ്റും ഇയാളില്‍ നിന്ന് പിടികൂടി.
ഇയാളെ തിരുവനന്തപുരം കസ്റ്റംസ് പ്രിവന്റീവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തുവരുന്നു. പിടികൂടിയ സ്വര്‍ണത്തിന് 41 ലക്ഷം രൂപ വിലവരും. 116.6 ഗ്രാം വീതമുള്ള 12 ബിസ്ക്കറ്റുകളാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്തിയത്.