സായ്ബാബക്കെതിരെ യു.എ.പി.എ കുറ്റം ചുമത്തി

മുംബൈ: മാവോയിസ്റ്റ് ബന്ധമാരോപിച്ച് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ ജി.എൻ സായ്ബാബ അടക്കം അഞ്ചു പേർക്കെതിരെ മഹാരാഷ്ട്രയിലെ ഗാഡ്ചിരാലി കോടതി യു.എ.പി.എ കുറ്റം ചുമത്തി.
ഡൽഹിയിലെ വസതിയിൽ നിന്ന് 2014 മേയ് ഒമ്പതിനാണ് സായിബാബ അറസ്റ്റിലായത്. അദ്ദേഹത്തിൻറെ വീട്ടിൽ നിന്നും കണ്ടെടുത്ത രേഖകളിലും പെൻ ഡ്രൈവുകളിലും ഹാർഡ് ഡിസ്ക്കുകളിലും മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയെന്നാണ് പൊലീസ് വാദം. വീൽചെയർ ഉപയോഗിക്കുന്ന സായ്ബാബക്ക് കഴിഞ്ഞ വർഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചിരുന്നു.