മോനിഷയുടെ മരണം: വിശദീകരണവുമായി ഭർത്താവ്

മെൽബൺ: ഓസ്ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ മോനിഷ എന്ന യുവതി ആത്മഹത്യ ചെയ്തത് ഭര്‍തൃപീഡനം കൊണ്ടാണെന്ന ആരോപണം നിഷേധിച്ച് മോനിഷയുടെ ഭര്‍ത്താവ് അരുണ്‍ ജി നായർ. വിവാഹത്തിനു മുമ്പും ശേഷവും മോനിഷ ആത്മഹത്യാപ്രവണത കാണിച്ചിട്ടുണ്ടെന്ന് അരുണ്‍ പറയുന്നു. വിവാഹത്തിന് മുമ്പും ആത്മഹത്യാശ്രമം നടന്നിട്ടുള്ളതായി അരുൺ പറയുന്നു,
മോനിഷയുടെ സംസ്കാരചടങ്ങിലോ മരണാനന്തര ചടങ്ങുകളിലോ പങ്കെടുക്കാതെ രഹസ്യമായി കടന്നുവെന്ന ആരോപണവും അരുണ്‍ നിഷേധിച്ചു. നഴ്സിങ് ബിരുദധാരിയായ അരുണ്‍ മോനിഷയെ തെറ്റിദ്ധരിപ്പിച്ചാണ് വിവാഹം കഴിച്ചതെന്ന ആരോപണവും അരുൺ നിഷേധിച്ചു. ഏതന്വേഷണവും നേരിടാന്‍ ഒരുക്കമാണെന്നും അരുൺ പറയുന്നു.
കഴിഞ്ഞ മാസം ഏഴിനാണ് കോട്ടയം പൊന്‍കുന്നം സ്വദേശിനി മോനിഷ ആത്മഹത്യ ചെയ്തത്. വീടിനോട് ചേര്‍ന്നുള്ള ഗാരേജില്‍ തൂങ്ങിമരിച്ച നിലയില്‍ മോനിഷയുടെ മൃതദേഹം കണ്ടെത്തിയതായി ഭര്‍ത്താവ് അരുണ്‍ തന്നെയാണ് നാട്ടില്‍ വിളിച്ചറിയിച്ചത്. ഭര്‍ത്താവിന്റെ പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കാട്ടി മോനിഷയുടെ അമ്മ പൊലീസില്‍ നല്‍കി.മോനിഷയുടെ അമ്മയുടെ പരാതിയില്‍ അരുണിനെതിരെ കേരള പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്.