ദയവായി എന്റെ മകനെ രാജ്യദ്രോഹിയെന്നു വിളിക്കരുത്: കനയ്യ കുമാറിന്റെ മാതാവ്


ന്യൂഡല്‍ഹി: ഒരിക്കലും ദേശവിരുദ്ധനല്ലാത്ത തന്‍െറ മകനെ തീവ്രവാദിയെന്ന് വിളിക്കരുതെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്‍റ് കനയ്യയുടെ മാതാവ് മീന. വികസനം ഇനിയും എത്തിയിട്ടില്ലാത്ത ബിഹാറിലെ ബെഗുസറായ് ഗ്രാമത്തില്‍ സമീപ വീട്ടിലിരുന്ന് മകനെക്കുറിച്ച വാര്‍ത്തകള്‍ ടെലിവിഷന്‍ ചാനലില്‍ കണ്ടുകൊണ്ടിരിക്കെയാണ് വിതുമ്പിക്കൊണ്ട് മാതാവിന്‍െറ പ്രതികരണം. ‘അറസ്റ്റിലായ കനയ്യയെ പൊലീസ് അധികം മര്‍ദിക്കില്ളെന്നാണ് പ്രതീക്ഷ. ഒരിക്കലും മാതാപിതാക്കളെ അനാദരിക്കാത്തവനാണ് അവന്‍. രാജ്യത്തെ മറക്കാത്തവന്‍. അവനെ നിങ്ങള്‍ തീവ്രവാദിയെന്ന് വിളിക്കരുത്. അവന് അതാകാന്‍ കഴിയില്ല’ - മീന പറഞ്ഞു.
പ്രതിമാസം 3500 രൂപ വേതനത്തില്‍ അങ്കണവാടി ജീവനക്കാരിയാണ് മീന. ഭര്‍ത്താവ് രോഗബാധിതനായി കിടപ്പിലായതിനാല്‍ മീനയും മൂത്ത മകന്‍ മണികാന്തും അധ്വാനിച്ചാണ് കുടുംബം പോറ്റുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തെ എതിര്‍ത്തതിനാണ് തന്‍െറ മകനെ വേട്ടയാടുന്നതെന്ന് കനയ്യയുടെ പിതാവ് ജയ്ശങ്കര്‍ സിങ്ങും പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 1029 വോട്ടുകളുമായി വന്‍ ഭൂരിപക്ഷത്തിനാണ് കനയ്യ തെരഞ്ഞെടുക്കപ്പെട്ടത്. 2011ല്‍ ജെ.എന്‍.യുവില്‍ എം.ഫില്‍ പഠനത്തിനായി ചേര്‍ന്ന കനയ്യ രാജ്യാന്തര പഠനവിഭാഗത്തില്‍ മൂന്നാം വര്‍ഷ പിഎച്ച്.ഡി വിദ്യാര്‍ഥിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed