ഗള്‍ഫ് മലയാളികളില്‍ സമ്പന്നൻ ഡോ.രവി പിള്ള

ദുബായ്: ഗള്‍ഫ് മലയാളികളില്‍ ഏറ്റവും സമ്പന്നനായ വ്യവസായി ആര്‍.പി ഗ്രൂപ്പ് കമ്പനീസ് ചെയര്‍മാന്‍ ഡോ.രവി പിള്ളയെന്ന് അറേബ്യന്‍ ബിസിനസ് മാഗസിന്‍. 460 കോടി ഡോളറിന്റെ (ഏകദേശം 31,300 കോടി രൂപ) ആസ്തിയാണ് ഇദ്ദേഹത്തിനുള്ളത്. ഗള്‍ഫ് വ്യവസായികളായ ഇന്ത്യക്കാരില്‍ മൂന്നാം സ്ഥാനത്താണ് രവി പിള്ള.
447 കോടി ഡോളര്‍ ആസ്തിയോടെ മലയാളികളില്‍ രണ്ടാം സ്ഥാനത്തുള്ളത് എം.എ.യൂസഫലിയാണ് ( ലുലു ഗ്രൂപ്പ്). 250 കോടി ഡോളർ ആസ്തിയോടെ ജെംസ് എജ്യുക്കേഷന്‍ ചെയര്‍മാന്‍ സണ്ണി വര്‍ക്കിയാണ് മൂന്നാമതെത്തിയിരിക്കുന്നത്. ആസ്റ്റര്‍ ഡിഎം ഗ്രൂപ്പ് ചെയര്‍മാന്‍ ആസാദ് മൂപ്പന്‍, വി .പി.എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവരാണ് നാലും അഞ്ചും സ്ഥാനനങ്ങളിൽ.
ഇന്ത്യക്കാരായ ഗള്‍ഫ് വ്യവസായികളില്‍ 710 കോടി ഡോളര്‍ ആസ്തിയുള്ള സ്റ്റാല്യന്‍ ഗ്രൂപ്പ് മേധാവി സുനില്‍ വസ്വാനിയാണ് ഗള്‍ഫ് വ്യവസായികളില്‍ ഒന്നാം സ്ഥാനത്തുള്ളത്.