അന്റാർട്ടിക്കയിൽ 1.5 ലക്ഷം പെന്‍ഗ്വിനുകള്‍ ചത്തൊടുങ്ങി

കിഴക്കന്‍ അന്റാര്‍ട്ടിക്കയിൽ കൂറ്റന്‍ മഞ്ഞുപാളി കരക്കടിഞ്ഞതിനെത്തുടര്‍ന്ന് പെന്‍ഗ്വിനുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതായി റിപ്പോർട്ട്. ആറ് വര്‍ഷങ്ങള്‍ക്ക് മുൻപ് കരയിലുറച്ച മഞ്ഞുപാളി മൂലം 1,50,000 ത്തോളം പെന്‍ഗ്വിനുകളാണ് മരിച്ചത്. ആര് വർഷം കൊണ്ട് ഇത്രയും പെന്‍ഗ്വിനുകള്‍ ഇല്ലാതായെന്ന ഞെട്ടിക്കുന്ന വിവരം അന്റാര്‍ട്ടിക് സയന്‍സ് പുറത്ത് വിട്ട പ്രബന്ധത്തിലാണ് വെളിപ്പെടുത്തുന്നത്.
2010ലാണ് 1,120 സ്‌ക്വയര്‍ മൈല്‍സ് വിസ്തൃതിയുള്ള ബി09ബി എന്ന മഞ്ഞുപാളി കരയിലുറച്ചത്. ഇതോടെ പെന്‍ഗ്വിനുകള്‍ക്ക് ഭക്ഷണം കണ്ടെത്താനായി 40 മൈലുകളിലധികം സഞ്ചരിക്കേണ്ടി വന്നു.ഇങ്ങനെ ഭക്ഷണം ലഭിക്കാതെ പെന്‍ഗ്വിനുകല്‍ കൂട്ടത്തോടെ ചത്തൊടുങ്ങുകയായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇവിടെ നിന്ന് പെന്‍ഗ്വിനുകളുടെ നൂറുകണക്കിന് മുട്ടകള്‍ ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തി. മുമ്പു വിരിഞ്ഞ കുഞ്ഞുങ്ങള്‍ ഭക്ഷണം കിട്ടാതെ ചത്തതായും റിപ്പോര്‍ട്ട് പറയുന്നു.
2011ൽ 1,60000 പെന്‍ഗ്വിനുകളുണ്ടായിരുന്ന ഈ പ്രദേശത്തെ പെന്‍ഗ്വിനുകളുടെ എണ്ണം 2013ഓടെ 10,000 ആയി കുറഞ്ഞു. അഡെലീ എന്ന വിഭാഗത്തിലുള്ള പെന്‍ഗ്വിനുകള്‍ ഇതോടെ വംശനാശ ഭീഷണി നേരിടുകയാണ്.