ജനക്കൂട്ടത്തിനിടയിലേക്കു ട്രക്ക് പാഞ്ഞുകയറി:10 മരണം

റാഞ്ചി: ഝാര്‍ഖണ്ഡില്‍ ജനക്കൂട്ടത്തിനിടയിലേക്കു പാഞ്ഞുകയറിയ ട്രക്ക് ഇടിച്ച് 10 പേര്‍ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് ജനക്കൂട്ടത്തിലേക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തില്‍ 15 പേര്‍ക്ക് പരുക്ക് പറ്റി. ഗിരിഥ് ജില്ലയിലെ ക്ഷേത്ര ചടങ്ങുകളോട് അനുബന്ധിച്ച് വിഗ്രഹം പുഴയില്‍ ഒഴുക്കാന്‍ നിന്ന ഭക്‌തര്‍ക്കിടയിലേക്കാണ് ട്രക്ക് ഇടിച്ച് കയറിയത്.
ഗിരിദിന്‍ ബഗോധര്‍ ഗ്രാന്‍ഡ് ട്രങ്ക് റോഡിനു സമീപത്തായാണ് അപകടം. ഈ റോഡില്‍നിന്നാണു ട്രക്ക് ജനക്കൂട്ടത്തിലേക്കു പാഞ്ഞു കയറിയത്. സംഭവത്തില്‍ പോലീസ് കേസ് റജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്.