ഡൽഹിയിൽ വായിൽ ബാൻഡേജ് ഒട്ടിച്ച് പ്രതിഷേം; മമതാ ബാനർജി പോലീസ് കസ്റ്റഡിൽ


ശാരിക

ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ നടക്കുന്ന പ്രതിഷേധത്തിനിടെ തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുൻ മുഖ്യമന്ത്രിയുമായ മമതാ ബാനർജിയെ കസ്റ്റഡിയിലെടുത്ത് പോലീസ്. അഞ്ച് തൃണമൂൽ എംപിമാരെയും മമതയ്ക്കൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡൽഹിയിലെ സൗത്ത് അവന്യൂവിൽ പ്രതിഷേധിക്കവെയാണ് മമതയെയും സംഘത്തെയും പോലീസ് കസ്റ്റഡിയിലെടുത്തത്. വായിൽ ബാൻഡേജ് ഒട്ടിച്ചായിരുന്നു മമതയുടെ പ്രതിഷേധം. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള മോശം പെരുമാറ്റമാണ് പോലീസിന്റെ നടപടിയെന്ന് മമത പ്രതികരിച്ചു.

പോലീസ് ബസ്സിനുള്ളിൽനിന്ന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. ജനങ്ങളുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യ സഖ്യം പോരാട്ടം തുടരുമെന്നും മമത വ്യക്തമാക്കി. ഡെറക് ഒബ്രിയൻ, দোല സെൻ, പ്രതിമ മണ്ഡൽ, സാകേത് ഗോഖലെ എന്നിവരുൾപ്പെടെയുള്ള തൃണമൂൽ കോൺഗ്രസ് എംപിമാരാണ് മമതയ്ക്കൊപ്പം കസ്റ്റഡിയിലുള്ളത്.

ജന്തർ മന്ദറിലെ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ശ്രമിച്ച നിരവധി പ്രതിപക്ഷ നേതാക്കളെയും വിദ്യാർത്ഥി നേതാക്കളെയും ആണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കേരളത്തിന്റെ പ്രതിപക്ഷനേതാവ് പിണറായി വിജയൻ, സിപിഐഎം എംപി ജോൺ ബ്രിട്ടാസ്, സിപിഐഎം നേതാവ് കെ.എൻ. ബാലഗോപാൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

article-image

്ിുു

You might also like

  • Lulu Exchange
  • Straight Forward

Most Viewed