ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുകൊള്ള നടന്നെന്ന ഗുരുതര ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ


ശാരിക 

കൊല്‍ക്കത്ത: ബംഗാളിലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടുകൊള്ള നടന്നെന്ന ആരോപണവുമായി പ്രതിപക്ഷം. റെജിനഗര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ ശങ്കര്‍വ് സര്‍ക്കാര്‍ നിയമവിരുദ്ധമായി വോട്ട് ചെയ്‌തെന്നാണ് ആരോപണം. റെജിനഗറില്‍ വോട്ടറല്ലാതിരുന്നിട്ടും ശങ്കര്‍വ് സര്‍ക്കാര്‍ മണ്ഡലത്തില്‍ വോട്ടു ചെയ്തുവെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. പോളിങ് ബൂത്തിലെ ആകെ വോട്ടിനേക്കാള്‍ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിക്കുന്നു. ശങ്കര്‍വ് സര്‍ക്കാര്‍ ബെര്‍ഹാംപുര്‍ മണ്ഡലത്തിലെ 200-ാം ഭാഗത്തിലെ 788-ാം നമ്പര്‍ വോട്ടറാണെന്ന് തെളിവ് സഹിതം ബംഗാള്‍ കോണ്‍ഗ്രസ് പറഞ്ഞു. റെജിനഗറില്‍ വോട്ട് ചെയ്യുന്നതിന്റെ ദൃശ്യവും എക്‌സിലൂടെ ബംഗാള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. 'വോട്ട് ചോരിക്ക് തെളിവു വേണോ?, ഇതാ കണ്ണുതുറന്നു കാണൂ' എന്നാണ് പോസ്റ്റ്.

വോട്ടറല്ലാത്ത മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാനാകുമോ എന്ന് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു. റെജിനഗറില്‍ വോട്ടുകൊള്ള നടന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി എക്‌സില്‍ കുറിച്ചു. റെജിനഗറിലെ 109-ാം ബൂത്തില്‍ രജിസ്റ്റർ ചെയ്ത വോട്ടര്‍മാരുടെ ആകെ എണ്ണം 772 ആണെന്നും എന്നാല്‍ ഇവിടെ ബിജെപിക്ക് 909 വോട്ടുകള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടെന്നും അഭിഷേക് കുറിച്ചു. ഈ കണക്ക് വിശദീകരിക്കാന്‍ ഉത്തരകൊറിയ പോലും ബുദ്ധിമുട്ടുമെന്നും അദ്ദേഹം പരിഹസിച്ചു. ഒരു ബൂത്തില്‍ നിന്ന് ഒരു പാര്‍ട്ടിക്ക് മുഴുവന്‍ വോട്ടര്‍മാരേക്കാളും കൂടുതല്‍ വോട്ടുകള്‍ എങ്ങനെ ലഭിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനോടായി അഭിഷേക് ബാനര്‍ജി ചോദിച്ചു. അതേസമയം, ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് മണ്ഡലങ്ങളിലും ബിജെപിയാണ് വിജയിച്ചത്.

article-image

െിെ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed