ഡൽഹിയിലും മുംബൈയിലും വിമാന ഇന്ധന നികുതി ഗണ്യമായി കുറച്ചു
ഷീബ വിജയൻ
മിഡിൽ ഈസ്റ്റ് സംഘർഷവും രൂപയുടെ മൂല്യത്തകർച്ചയും കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന വ്യോമയാന മേഖലയ്ക്ക് വലിയ ആശ്വാസമേകി ഡൽഹി, മുംബൈ നഗരങ്ങളിൽ വിമാന ഇന്ധനത്തിന്റെ (ATF) മൂല്യവർദ്ധിത നികുതി (വാറ്റ്) ഗണ്യമായി കുറച്ചു. ഡൽഹിയിൽ ഇന്ധന നികുതി ആറ് മാസത്തേക്ക് 25 ശതമാനത്തിൽ നിന്നും 7 ശതമാനമായാണ് കുറച്ചത്. മഹാരാഷ്ട്ര സർക്കാർ മുംബൈയിലെ ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നികുതി 18 ശതമാനത്തിൽ നിന്നും 7 ശതമാനമായും വെട്ടിച്ചുരുക്കി. ഒരു വിമാനക്കമ്പനിയുടെ പ്രവർത്തന ചെലവിന്റെ 30 മുതൽ 40 ശതമാനം വരെ ഇന്ധനച്ചെലവാണ് എന്നതിനാൽ ഈ നികുതി ഇളവ് കമ്പനികൾക്ക് വലിയ താങ്ങാകും. ഇതോടെ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലക്കയറ്റം മൂലമുണ്ടായ യാത്രാ നിരക്ക് വർദ്ധനവിൽ നിന്നും ജനങ്ങൾക്ക് വലിയ തോതിൽ ആശ്വാസം ലഭിക്കും.
sdsassaa

