ടിവി റിമോട്ടിനെച്ചൊല്ലിയുള്ള തർക്കം; പാലക്കാട് 12 വയസ്സുകാരൻ ജീവനൊടുക്കി


ഷീബ വിജയൻ

പാലക്കാട് തച്ചമ്പാറ മുതുകുറിശിയിൽ സഹോദരനുമായി ടിവി റിമോട്ടിനെച്ചൊല്ലി ഉണ്ടായ തർക്കത്തെ തുടർന്ന് 12 വയസ്സുകാരൻ ജീവനൊടുക്കി. ഭഗവതിപ്പറമ്പിൽ പ്രമോദിന്റെ മകൻ പ്രദോഷ് ആണ് മരിച്ചത്. സഹോദരൻ ടിവി റിമോട്ട് നൽകാത്തതിൽ പ്രകോപിതനായ കുട്ടി വീടിന്റെ തട്ടിൻപുറത്ത് തൂങ്ങിമരിക്കുകയായിരുന്നു. ഉടൻ തന്നെ തച്ചമ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിസ്സാര കാരണങ്ങൾ മുൻനിർത്തി കുട്ടികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഇത്തരം തീവ്രമായ മാനസിക സമ്മർദ്ദങ്ങൾ നാടിനെ ഒന്നടങ്കം നടുക്കുന്നതാണ്.

article-image

asdsasxsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed