തമിഴ്‌നാട്ടിൽ വിജയ് മന്ത്രിസഭ വിപുലീകരിച്ചു; 59 വർഷത്തിന് ശേഷം കോൺഗ്രസിന് മന്ത്രിസ്ഥാനം


ഷീബ വിജയൻ

തമിഴ്‌നാട്ടിൽ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ മന്ത്രിസഭ വിപുലീകരിച്ചു. തമിഴക വെട്രി കഴകത്തിൽ നിന്നുള്ള 21 എംഎൽഎമാരും സഖ്യകക്ഷിയായ കോൺഗ്രസിൽ നിന്നുള്ള രണ്ട് എംഎൽഎമാരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജേഷ് കുമാർ, വിശ്വനാഥൻ എന്നിവരാണ് കോൺഗ്രസിൽ നിന്നുള്ള പുതിയ മന്ത്രിമാർ. തമിഴ്‌നാട് രാഷ്ട്രീയത്തിൽ 59 വർഷത്തിന് ശേഷമാണ് കോൺഗ്രസിന് മന്ത്രിസ്ഥാനം ലഭിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതോടെ വിജയ് സർക്കാരിലെ ആകെ മന്ത്രിമാരുടെ എണ്ണം 32 ആയി ഉയർന്നു. അതേസമയം, മന്ത്രിസഭയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് അഭിപ്രായ ഭിന്നത നിലനിൽക്കുന്നതിനാൽ മുസ്ലിം ലീഗും വിസികെയും നിലവിൽ മന്ത്രിമാരെ പ്രഖ്യാപിച്ചിട്ടില്ല. അണ്ണാ ഡിഎംകെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിനെ ഇടതുപക്ഷ കക്ഷികൾ എതിർത്തതിനെ തുടർന്ന് വിജയ് ഈ നീക്കത്തിൽ നിന്ന് പിന്തിരിഞ്ഞു.

article-image

asadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed