നിയമസഭയിൽ കൗതുകമായി ഹസ്തദാനവും അഭിവാദ്യവും; സ്പീക്കർ തിരഞ്ഞെടുപ്പ് നാളെ


ഷീബ വിജയൻ

പതിനാറാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിൽ എംഎൽഎമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ കൗതുകമുണർത്തുന്ന ദൃശ്യങ്ങൾ അരങ്ങേറി. സിപിഎം വിട്ട് തളിപ്പറമ്പിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ചു ജയിച്ച ടി.കെ. ഗോവിന്ദൻ സത്യവാചകം ചൊല്ലുന്നതിന് മുൻപ് പ്രതിപക്ഷ നേതാവ് പിണറായി വിജയന് അടുത്തെത്തി ഹസ്തദാനം നൽകി. പയ്യന്നൂരിൽ നിന്ന് യുഡിഎഫ് സ്വതന്ത്രനായി ജയിച്ച വി. കുഞ്ഞികൃഷ്ണനും സത്യപ്രതിജ്ഞയ്ക്ക് ശേഷം പിണറായി വിജയനെ അഭിവാദ്യം ചെയ്തു. സഭയിലെ മുതിർന്ന നേതാവായ പ്രോ ടേം സ്പീക്കർ ജി. സുധാകരന് മുന്നിൽ പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്യുമോ എന്ന ചർച്ചകൾ നിലനിന്നിരുന്നെങ്കിലും അദ്ദേഹം സഭയിലെത്തിയിട്ടുണ്ട്. നാളെ നടക്കുന്ന സ്പീക്കർ തിരഞ്ഞെടുപ്പിൽ യുഡിഎഫിനായി മുതിർന്ന നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനും ബിജെപിക്കായി ബി.ബി. ഗോപകുമാറും മത്സരിക്കും. പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ ഉമ്മൻ ചാണ്ടിയുടെ ചിത്രം പതിപ്പിച്ച ടി ഷർട്ടിൽ സൈക്കിളിലാണ് നിയമസഭയിലെത്തിയത്.

article-image

dadswadsaws

You might also like

  • Lulu Exchange
  • Straight Forward

Most Viewed