ഹൈദരാബാദ് സർവകലാശാലയിൽ ദളിത്‌ വിദ്യാർഥി ജീവനൊടുക്കി


ഹൈദരാബാദ്: ബി.ജെ.പി നേതാവിന്‍െറ പരാതിയില്‍ ഹൈദരാബാദ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്ത ദലിത് വിദ്യാര്‍ഥികളിലൊരാള്‍ ആത്മഹത്യ ചെയ്തു. ഗവേഷകവിദ്യാര്‍ഥിയായ രോഹിതിനെയാണ് ഞായറാഴ്ച വൈകീട്ട് ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആന്ധ്രയിലെ ഗുണ്ടൂര്‍ സ്വദേശിയാണ്. വിവരമറിഞ്ഞ് വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തത്തെി. മൃതദേഹം പൊലീസിനെ ഇന്‍ക്വസ്റ്റ് നടത്താന്‍ രാത്രി വൈകിയും വിദ്യാര്‍ഥികള്‍ അനുവദിച്ചിട്ടില്ല. വി.സിയും പരാതി നല്‍കിയ ബി.ജെ.പി എം.പിയും സ്ഥലത്തത്തെണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. കാമ്പസില്‍ അംബേദ്കര്‍ സ്റ്റുഡന്‍റ് അസോസിയേഷന്‍െറ പ്രവര്‍ത്തകരായ അഞ്ച് ദലിത് വിദ്യാര്‍ഥികളെയാണ് എ.ബി.വി.പിയുടെയും ബി.ജെ.പി നേതൃത്വത്തിന്‍െറയും സമ്മര്‍ദത്തെ തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്തത്. ഇതേതുടര്‍ന്ന് യൂനിവേഴ്സിറ്റി കാമ്പസില്‍ ഒരാഴ്ചയിലധികമായി രാപകൽ സമരം നടന്നുവരുകയായിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed