ആന്ധ്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് മരണം

കര്‍ണൂല്‍: ആന്ധ്രയില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ ഉള്‍പ്പെടെ ആറ് മരണം. മരിച്ച മലയാളികള്‍ കോട്ടയം സ്വദേശിയാണ്. കോട്ടയത്ത് നിന്ന് ഹൈദരാബാദിലേക്ക് പോകുകയായിരുന്ന റോബിനും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്.റോബിന്‍, ഭാര്യ ബിസ്‌മോള്‍, കുഞ്ഞ്, അച്ഛന്‍ ദേവസ്യ, അമ്മ ത്രേസ്യ എന്നിവരാണ് മരിച്ചത്. ആന്ധ്രാസ്വദേശിയായ ഇവരുടെ ഡ്രൈവര്‍ പവനും അപകടത്തില്‍ മരിച്ചു.ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. എല്ലാവരും തല്‍ക്ഷണം മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് റിപ്പോര്‍ട്ട്. നാട്ടില്‍ അവധിയാഘോഷിക്കാനെത്തിയതായിരുന്നു റോബിനും കുടുംബവും. മൃതദേഹം കര്‍ണൂല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.