32കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കി: ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു

മുസാഫര്‍നഗര്‍: 32കാരിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയ ശേഷം പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഗസിയാബാദില്‍ ദിവസങ്ങള്‍ക്കിടയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രണ്ട് പേര്‍ ചേര്‍ന്ന് യുവതിയെ പീഡനത്തിന് ഇരയാക്കിയത്. അന്നുതൊട്ട് യുവതിയെ ഭീഷണിപ്പെടുത്തിയ ഇരുവരും ഇന്നലെയോടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു.
കഴിഞ്ഞ ദിവസം മൂന്ന് മക്കളുടെ അമ്മയായ 40കാരിയെ കൂട്ടമാനഭംഗത്തിനിരയാക്കി പ്രതികള്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. ഇതില്‍ മനംനൊന്ത് 40കാരി ജീവനൊടുക്കിയിരുന്നു. പ്രതികള്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.