വി.എസ് അച്യുതാനന്ദന്‍ അഹങ്കാരത്തിന്റെ ആള്‍രൂപം : സക്കറിയ

കാഞ്ഞങ്ങാട്ട്: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെയും സി.പി.എം പി.ബി അംഗം പിണറായി വിജയനെയും വിമര്‍ശിച്ച് എഴുത്തുകാരന്‍ സക്കറിയ. വി.എസ് അച്യുതാനന്ദന്‍ അഹങ്കാരത്തിന്റെ ആള്‍രൂപമാണ്.മാധ്യമങ്ങള്‍ വിഎസിനെ നിര്‍മിക്കാന്‍ നല്‍കിയതിന്റെ നൂറിലൊരംശം പോലും പിണറായിക്ക് നല്‍കുന്നില്ല. പിണറായി വിജയന്റെ ശരീരഭാഷയെക്കുറിച്ച് പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും കൈവീശി ചിരിക്കുകയും കുഞ്ഞുങ്ങളെ എടുക്കുകയും ചെയ്താല്‍ ജനകീയനാവില്ലെന്നും കാഞ്ഞങ്ങാട് ഒരു പരിപാടിയ്ക്കിടെ സക്കറിയ പറഞ്ഞു.രാഷ്ട്രീയക്കാര്‍ വഴിപാട് പോലെ യാത്ര നടത്തിയാലൊന്നും വോട്ടര്‍മാരെ ഉണര്‍ത്താനാകില്ല. തെരഞ്ഞെടുപ്പിനു മുമ്പുളള ചടങ്ങായി യാത്രകള്‍ മാറിയെന്നും സക്കറിയ വിമര്‍ശിച്ചു. പതിവിനു വിപരീതമായി ഇക്കുറി ബിജെപിക്ക് രണ്ടോ മൂന്നോ സീറ്റ് കൊടുക്കാന്‍ ഇടത്-വലത് മുന്നണികള്‍ തയ്യാറാകുമെന്നും സക്കറിയ പറഞ്ഞു. വെള്ളാപ്പള്ളിയെപ്പോലുളള ക്ഷുദ്രജീവികളെയും ആര്‍എസ്എസിനെയും വലുതാക്കുന്നത് മാധ്യമങ്ങളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.