സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സിനിമയില്‍ അഭിനയിക്കുന്നു

ക്രിക്കറ്റ് ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ സിനിമയില്‍ അഭിനയിക്കുന്നു. പ്രമുഖ ബ്രിട്ടീഷ് ഡോക്യുമെന്ററി സംവിധായകനായ ജയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സച്ചിന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്. സച്ചിന്റെ ജീവിതം ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിന് പേരിട്ടിട്ടില്ല.
ക്രിക്കറ്റ് ജീവിതം ഏവര്‍ക്കും പരിചിതമായതിനാല്‍ സച്ചിന്റെ വ്യക്തി ജീവിതത്തിനായിരിക്കും ചിത്രത്തില്‍ പ്രാധാന്യം നല്‍കുന്നത്. നിരവധി പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് സച്ചിന്‍ സിനിമയിലെത്തുന്നത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 200 നോട്ട് ഔട്ട് എന്ന കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ലോമെമ്പാടുമുള്ള ക്രിക്കറ്റ് ബോര്‍ഡുകളില്‍ നിന്നും ധാരാളം വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിരിക്കുകയാണ് കമ്പനി. സച്ചിന്‍ ആരായിരുന്നു എന്നന്വേഷിക്കുന്ന വരും തലമുറക്കായി ആരെങ്കിലുമൊക്കെ ഇത് ശേഖരിച്ചു വെക്കേണ്ടതല്ലേയെന്നും, സച്ചിന്റെ ഇതുവരെ ആരും കാണാത്ത ഭാവങ്ങളും ദൃശ്യങ്ങളും ഈ ചിത്രത്തിലുണ്ടാകുമെന്നും 200 നോട്ട് ഔട്ട് കമ്പനിയുടെ സ്ഥാപകന്‍ രവി ഭാഗ്ചാന്ദ്ക അഭിപ്രായപ്പെട്ടു.
പുതിയ ചിത്രത്തിനുള്ള പേര് നിര്‍ദേശിക്കാന്‍ സച്ചിന്‍ ട്വിറ്ററിലൂടെ ആരാധകര്‍ക്ക് അവസരം നല്‍കിയിരുന്നു. ലോകമെമ്പാടുമുള്ള 2,000 തിയറ്ററുകളിലായിട്ടാണ് ചിത്രം റിലീസ് ചെയ്യുന്നത്.