ടാസ്മാക് ക്രമക്കേട്; ഇ ഡിക്കെതിരെ സുപ്രീംകോടതി; എല്ലാ അതിരുകളും ലംഘിച്ചുവെന്ന് വിമര്‍ശമം

ഷീബ വിജയൻ
തമിഴ്‌നാട്ടിലെ ടാസ്മാക് മദ്യ അഴിമതിയുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറ്റ് നടത്തുന്ന അന്വേഷണവും റെയ്ഡുകളും സുപ്രീംകോടതി സ്‌റ്റേ ചെയ്തു. ഇ ഡിക്കെതിരെ രൂക്ഷ വിമര്‍ശനവും സുപ്രീംകോടതി നടത്തി. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് എല്ലാ അതിരുകളും ലംഘിക്കുന്നുവെന്ന് സുപ്രീംകോടതി ആഞ്ഞടിച്ചു. റെയ്ഡ് തടയണമെന്ന ആവശ്യം നിരാകരിച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം.
വ്യക്തികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നത് പോലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതെന്തിനെന്ന് ഇ ഡിയോട് സുപ്രീംകോടതി ചോദിച്ചു. പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നതിന് ഇ ഡി അന്വേഷണം എന്തിനെന്നും എന്താണ് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യമെന്നും സുപ്രീംകോടതി ചോദിച്ചു. തമിഴ്നാട് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് സുപ്രീംകോടതി നോട്ടീസയച്ചു.
ടാസ്മാക് ക്രമക്കേടില്‍ പൊലീസ് 2014 മുതല്‍ 2021 വരെ 41 കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും ടാസ്മാകില്‍ ഇ ഡി റെയ്ഡിനായി എത്തുന്നത് 2025ലാണെന്നും തമിഴ്നാട് സുപ്രീംകോടതിയെ അറിയിച്ചു. ടാസ്മാക് കേന്ദ്രങ്ങളിലും ആസ്ഥാനത്തും ഇ ഡി റെയ്ഡ് നടത്തിയെന്നും ഉദ്യോഗസ്ഥരുടെ ഫോണുകള്‍ പിടിച്ചെടുത്തുവെന്നും എല്ലാ വിവരങ്ങളും പകര്‍ത്തിയെന്നുമാണ് തമിഴ്നാടിന്റെ വാദം. തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീംകോടതി അവധിക്കാലത്തിന് ശേഷം പരിഗണിക്കും.
vdsdfsadfsafsd