ലോഹ ഗ്യാസ് സിലിണ്ടറുകൾക്ക് പകരം ഫൈബർഗ്ലാസ് ഗ്യാസ് സിലിണ്ടറുകൾ; പഠനം ആരംഭിച്ചു


 

പ്രദീപ് പുറവങ്കര

 

മനാമ: പരമ്പരാഗത ലോഹ ഗ്യാസ് സിലിണ്ടറുകൾക്ക് പകരം ആധുനിക ഫൈബർഗ്ലാസ് ഗ്യാസ് സിലിണ്ടറുകൾ ഉപയോഗിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ച് ബഹ്റൈൻ വ്യവസായ വാണിജ്യ മന്ത്രാലയം സാങ്കേതിക പഠനം ആരംഭിച്ചു. മുഹറഖ് മുനിസിപ്പൽ കൗൺസിൽ ഫെബ്രുവരിയിൽ മുന്നോട്ടുവെച്ച ഈ നിർദേശം പരിഗണിച്ച്, പുതിയ സംവിധാനത്തിൻറെ സുരക്ഷയും പ്രത്യാഘാതങ്ങളും വിലയിരുത്താൻ പ്രാഥമിക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അണ്ടർ-സെക്രട്ടറി ഇമാൻ അൽ ദോസരി അറിയിച്ചു.

ജി.സി.സി രാജ്യങ്ങളിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകളുമായി ബന്ധപ്പെട്ട നിയമനിർമാണങ്ങളും സാങ്കേതിക സവിശേഷതകളും മന്ത്രാലയത്തിലെ പരിശോധന, മെട്രോളജി വകുപ്പുകൾ ഇതിനകം അവലോകനം ചെയ്‌തിട്ടുണ്ട്. പഠനം പൂർത്തിയായാൽ, അതിൻറെ ശിപാർശകൾ ചർച്ച ചെയ്യാൻ ഒരു സംയുക്ത സമിതിയുടെ യോഗം ചേരും.

മാസങ്ങൾക്ക് മുമ്പ് അറാദിൽ നടന്ന ഗ്യാസ് സിലിണ്ടർ അപകടത്തെത്തുടർന്ന് സുരക്ഷിതമായ ഗ്യാസ് സിലിണ്ടറുകൾക്കായുള്ള ആവശ്യം വർധിച്ചിരുന്നു. അന്ന് നടന്ന അപകടത്തിൽ രണ്ടുപേർ മരിക്കുകയും ആറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

article-image

scsdf

You might also like

Most Viewed