മോദി സര്‍ക്കാരിന്‍റെ ക്ഷണം ബഹുമതിയായി കാണുന്നു; തരൂർ

ഭീകരവാദത്തെ പിന്തുണയ്ക്കുന്ന പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ നിലപാട് വിശദീകരിക്കാനുള്ള വിദേശയാത്രയ്ക്കായുള്ള പ്രതിനിധി സംഘത്തിലേക്കുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ ക്ഷണം സ്വീകരിച്ചതായി ശശി തരൂര്‍ എംപി. സര്‍ക്കാര്‍ ക്ഷണം ബഹുമതിയായി കാണുന്നെന്ന് തരൂർ പ്രതികരിച്ചു. ദേശതാത്പര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിന്ന് മാറി നില്‍ക്കില്ലെന്ന് തരൂർ വ്യക്തമാക്കി. കേന്ദ്രസംഘത്തെ നയിക്കുന്നവരുടെ പട്ടികയും തരൂര്‍ എക്‌സില്‍ പങ്കുവച്ചു.
പ്രതിനിധി സംഘത്തിലേക്കുള്ള പട്ടികയിൽ തരൂരിന്‍റെ പേര് കോൺഗ്രസ് നിർദേശിച്ചിരുന്നില്ല. കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നിർദേശിച്ച പേരുകൾ ജയറാം രമേശ് പുറത്തുവിട്ടിരുന്നു. മുൻ കേന്ദ്രമന്ത്രി ആനന്ദ് ശർമ, ഗൗരവ് ഗഗോയ്, സയ്ദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് മുന്നോട്ടുവച്ചത്. എന്നാൽ ഇത് പരിഗണിക്കാതെ തന്നെ തരൂരിനെ കേന്ദ്രം പട്ടികയിൽ ഉൾപ്പെടുത്തുകയായിരുന്നു.
grgtsaeae