സ്വന്തം ഇഷ്ടപ്രകാരം പരോൾ നൽകരുത്: ജയിൽ മേധാവിക്ക് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം

തടവുകാരുടെ പരോൾ കാര്യത്തിൽ സ്വന്തം ഇഷ്ടപ്രകാരം തീരുമാനമെടുക്കേണ്ടെന്ന് ജയിൽ മേധാവിയോട് നിർദേശം നൽകി ആഭ്യന്തര സെക്രട്ടറി. പോലീസ് റിപ്പോർട്ട് എതിരായിട്ടും ജയിൽ മേധാവി പരോൾ നൽകിയെന്ന് ആക്ഷേപം ഉയർന്നിരുന്നു. പോലീസ് റിപ്പോർട്ട് എതിരായാൽ ജയിൽ ഉപദേശക സമിതിയുടെ അംഗീകാരത്തോടെ മാത്രമെ തടവുകാർക്ക് പരോൾ അനുവദിക്കാവുവെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ നിർദേശം. വിസ്മയ കേസിൽ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി തടവ് ശിക്ഷ അനുഭവിച്ച് വന്നിരുന്ന കിരണിന് പരോൾ അനുവദിച്ചത് ഏറെ വിവാദമായിരുന്നു.
wawsdadaD