ഹിന്ദു മതത്തെ സംരക്ഷിക്കാന്‍ ഇനിയും ഘര്‍വാപസി തുടരണം: പ്രവീണ്‍ തൊഗാഡിയ


സൂറത്ത്: പത്ത് വര്‍ഷത്തിനിടെ മുസ്ലിം-ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ പെട്ട ഏഴര ലക്ഷം പേരെ മതം മാറ്റാന്‍ കഴിഞ്ഞുവെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ. ഇന്ത്യയില്‍ ഭൂരിപക്ഷ സമുദായമായി തുടരാനും ഹിന്ദു മതത്തെ സംരക്ഷിക്കാനും ഇനിയും ഘര്‍വാപസി തുടരണമെും തൊഗാഡിയ പറഞ്ഞു.

അഞ്ച് ലക്ഷം ക്രിസ്ത്യാനികളെയും രണ്ട്ര ലക്ഷം മുസ്ലിംകളെയുമാണ് പത്ത് വര്‍ഷത്തിനിടെ ഹിന്ദു മതത്തിലേക്ക് മതം മാറ്റിയതെന്നും ഗുജറാത്തിലെ സൂറത്തില്‍ നടന്ന ചടങ്ങില്‍ തൊഗാഡിയ അവകാശപ്പെട്ടു. ഓരോ വര്‍ഷവും 15000 പേരെയാണ് തങ്ങള്‍ മത പരിവര്‍ത്തനം ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം നാല്‍പതിനായിരം പേരെ മതംമാറ്റി. ആര്‍എസ്എസ് നടത്തുന്ന മതപരിവര്‍ത്തനത്തിന് പുറമെയാണിത്. വിഎച്ച്പി നേതാവ് തൊഗാഡിയ പറഞ്ഞു.

ഇന്ത്യയില്‍ ഹിന്ദുക്കളുടെ മേധാവിത്വം നിലനിര്‍ത്താനും ഹിന്ദു മതത്തെ സംരക്ഷിക്കാനും കൂടുതല്‍ ഘര്‍വാപ്പസികള്‍ ഇനിയും വേണം. മറ്റു മതങ്ങളില്‍ നിന്നുള്ള കോടിക്കണക്കിന് പേരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യിക്കേണ്ടതുണ്ട്. പാകിസ്താനിലെ ഹിന്ദുക്കള്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്ന കാര്യത്തില്‍ ഒരു സംശയവും വേമ്‌ടെന്നും ഇതിനായി പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed