അൽ റാഷിദ് ഗ്രൂപ്പിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

മനാമ: അൽ റാഷിദ് ഗ്രൂപ്പിന്റെ പുതിയ സ്റ്റോർ ജുഫൈറിൽ ഉപപ്രധാന മന്ത്രി ഷെയ്ഖ് ഖലീദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഉദ്ഘാടനം ചെയ്തു. ലേബർ മിനിസ്റ്റർ ജമീൽ ബിൻ മുഹമ്മദ്, കൊമേഴ്സ് മിനിസ്റ്റർ സായെദ് ബിൻ റാഷിദ് അൽ സയാനി എന്നിവർക്കൊപ്പം അൽ റാഷിദ് ഗ്രൂപ്പ് ഡയറക്ടർമാരായ ഷെയ്ഖാ ഹിന്ദ് ബിന്ത് സൽമാൻ, ഷെയ്ഖ് സൽമാൻ ബിൻ റഷീദ് അൽ ഖലീഫയും ചടങ്ങിൽ സംബന്ധിച്ചു.
ജുഫൈർ മാളിന്റെ മൂന്നാം നിലയിലാണ് പുതിയ സ്റ്റോർ. ഇതോടെ വിശേഷിച്ചും അദ്ലിയ, ഉം അൽ ഹസ്സം തുടങ്ങിയ ഇടങ്ങളിലെ ജനങ്ങൾക്കായി ഒരു പുതിയ ഷോപ്പിംഗ് അനുഭവമാണ് ഒരുക്കിയിരിക്കുന്നത്. ഫാഷൻ, സ്പോർട്സ്, കോസ്മറ്റിക്സ്, ഷൂ വെയർ, ലിംഗേറിയ, ഇലക്ട്രോണിക്സ് തുടങ്ങി ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാനുള്ള സാധനങ്ങൾ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. അൽ റാഷിദ് ഗ്രൂപ്പിന്റെ മാക്സ്, സ്പ്ലാഷ്, സാറാ, ഇമാക്സ്, സ്പോർട്സ് വൺ, ലൈഫ് ൈസ്റ്റൽ, ഷൂ എക്സ്പ്രസ് എന്നീ ബ്രാൻഡുകളും ഡിസംബർ മാസം മുതൽ ജുഫൈറിൽ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും വർഷങ്ങളായി ഗ്രൂപ്പ് വിപുലീകരണത്തിന്റെ പാതയിലാണെന്നും, ഇതിനകം രാജ്യത്ത് 87 സ്റ്റോറുകൾ തുറന്നിട്ടുണ്ടെന്നും കന്പനിയുടെ സി.ഒ.ഒ. വികാസ് അത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ജുഫൈർ മാളിൽ പുതിയ സ്റ്റോർ ആരംഭിക്കാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
photo caption: അൽ റാഷിദ് ഗ്രൂപ്പ് സി.ഒ.ഒ. വികാസ് അത്രി ഉപപ്രധാന മന്ത്രി ഷെയ്ഖ് ഖലീദ് ബിൻ അബ്ദുള്ള അൽ ഖലീഫയ്ക്കൊപ്പം ഉദ്ഘാടന വേളയിൽ.