കെട്ടിടത്തിന് മുകളിൽ നിന്ന് നായ ദേഹത്തേക്ക് വീണ് മൂന്ന് വസുകാരി മരിച്ചു


കെട്ടിടത്തിന് മുകളിൽ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ താനെക്ക് സമീപം അമൃതനഗറിലുള്ള മാർക്കറ്റിൽ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ നായ അമ്മയ്ക്കൊപ്പം നടക്കുകയായിരുന്ന കുട്ടിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരുക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിൽ ചികിത്സക്കിടെ കുട്ടി മരിച്ചു. ഗോൾഡൻ റിട്രീവർ വിഭാഗത്തിൽപ്പെട്ട നായയാണു കുട്ടിയുടെ ദേഹത്തേക്കു വീണതെന്നാണു റിപ്പോർട്ട്.
ജെയ്ദ് സയ്യദ് എന്ന വ്യക്തിയുടെതാണ് നായയെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്തു. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂർവം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

article-image

qSDDSFASads

You might also like

  • Straight Forward

Most Viewed