സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ
പ്രദീപ് പുറവങ്കര
മനാമ: പിങ്ക് മാസാചരണത്തിന്റെ ഭാഗമായി ബഹ്‌റൈൻ പ്രതിഭ റിഫ മേഖല വനിതാ വേദിയുടെ നേതൃത്വത്തിൽ സ്തനാർബുദ ബോധവൽക്കരണ ക്ലാസും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു. റിഫ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് ആശുപത്രി പരിസരത്തുവെച്ചാണ് പരിപാടി നടന്നത്.
മേഖലാ വനിതാ വേദി കൺവീനർ അഫ്‌സില അൻവർ സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിൽ മേഖല കമ്മിറ്റി അംഗം രമ്യ മഹേഷ് അധ്യക്ഷത വഹിച്ചു. ബഹ്‌റൈൻ പ്രതിഭ രക്ഷാധികാരി സമിതി അംഗം ഷീജ വീരമണി പരിപാടി ഉദ്ഘാടനം ചെയ്തു. വനിതാ വേദി സെക്രട്ടറി സരിത മേലത്ത്, പ്രസിഡന്റ് ദീപ്തി രാജേഷ്, രക്ഷാധികാരി സമിതി അംഗം ഷീബ രാജീവൻ, മേഖല പ്രസിഡന്റ് രഞ്ജു ഹരീഷ്, പ്രതിഭ മുഖ്യ രക്ഷാധികാരി ബിനു മണ്ണിൽ, പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി., അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധി അരുൺ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു. കോർഡിനേറ്റർ സുകന്യ വിജീഷ് നന്ദി രേഖപ്പെടുത്തി.
അൽ ഹിലാൽ ഹോസ്പിറ്റലിലെ ഗൈനക്കോളജിസ്റ്റ് ഡോ. സുധ്യ അംജിത് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സ്തനാർബുദ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും മുൻകരുതലുകളെക്കുറിച്ചും വിശദീകരിച്ച ഡോക്ടർ, പങ്കെടുത്തവരുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടികളും നൽകി. നിരവധി വനിതകൾ പങ്കെടുത്ത ബോധവൽക്കരണ ക്ലാസിനോടനുബന്ധിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറോളം പേർ പങ്കെടുത്ത് സൗജന്യ പരിശോധനാ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തി.
sfsdf

