ഷാർജയിൽ വയോധികർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി ബൃഹത്തായ ഇന്റഗ്രേറ്റഡ് കെയർ സിറ്റി പ്രഖ്യാപിച്ചു


ശാരിക

ഷാർജ: വയോധികർ, കുട്ടികൾ, സ്ത്രീകൾ എന്നിവർക്ക് പ്രത്യേക പരിചരണവും സൗകര്യങ്ങളും ഉറപ്പാക്കുന്ന പദ്ധതിയായ ഇന്റഗ്രേറ്റഡ് കെയർ സിറ്റി പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഖോർഫക്കാൻ റോഡിലാണ് ഈ പുതിയ പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകൾക്കും പുരുഷന്മാർക്കും വേവ്വേറെ സൗകര്യങ്ങളോടെയാണ് ഈ നഗരം പൂർണ്ണമായും രൂപകൽപ്പന ചെയ്യുന്നത്. വയോജനങ്ങൾക്കായുള്ള പ്രത്യേക പരിചരണ കേന്ദ്രങ്ങൾ, ഫിസിയോതെറാപ്പി കേന്ദ്രങ്ങൾ, അൽ റുഷ്ദ് ഒയാസിസുകൾ, അടിയന്തര പ്രാധാന്യമുള്ള ശിശുപരിചരണ കേന്ദ്രങ്ങൾ എന്നിവ ഈ വിപുലമായ പദ്ധതിയുടെ പ്രധാന ഭാഗമായിരിക്കും.

ഇതിനുപുറമെ സ്ത്രീകളുടെ സംരക്ഷണ കേന്ദ്രം, പൊതുപരിപാടികൾ നടത്താനുള്ള പ്രത്യേക വേദികൾ, കമ്മ്യൂണിറ്റി സെന്റർ, മനോഹരമായ ഉദ്യാനങ്ങൾ, പള്ളികൾ എന്നിവയും ഇവിടെ ഒരുക്കും. സന്ദർശകരുടെയും അന്തേവാസികളുടെയും സൗകര്യത്തിനായി വിവിധ ഇടങ്ങളിലായി 390 പാർക്കിങ് സൗകര്യങ്ങളും നിർമ്മിക്കുന്നുണ്ട്. പദ്ധതിക്ക് പുറമെ കൽബയിൽ സ്ത്രീകൾക്ക് മാത്രമായി പ്രത്യേക ടവറും റീക്രിയേഷണൽ പാർക്കും വികസിപ്പിക്കാൻ ശൈഖ് സുൽത്താൻ ഉത്തരവിട്ടു. പൂർണ്ണ സ്വകാര്യത ഉറപ്പാക്കി സ്ത്രീകൾക്ക് വിശ്രമിക്കാനും വിനോദങ്ങളിൽ ഏർപ്പെടാനും നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ ആസ്വദിക്കാനും സൗകര്യമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

article-image

dfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed