മൊറോക്കോയിൽ ചരിത്രം കുറിച്ചു: ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസാറ എൽ മൻസൂരി


ശാരിക

മൊറോക്കോ: ആഫ്രിക്കൻ രാജ്യമായ മൊറോക്കോയുടെ ചരിത്രത്തിലാദ്യമായി വനിതാ പ്രധാനമന്ത്രി. ഒതന്റിസിറ്റി ആൻഡ് മോഡേണിറ്റി പാർട്ടി (പി.എ.എം) നേതാവുമായ ഫാത്തിമ എസാറ എൽ മൻസൂരിയെയാണ് മൊറോക്കോയിലെ പുതിയ പ്രധാനമന്ത്രിയായി മുഹമ്മദ് ആറാമൻ രാജാവ് നിയമിച്ചത്. അമ്പതുകാരിയായ ഫാത്തിമ, അറബ് ലോകത്ത് പ്രധാനമന്ത്രി പദവിയിലെത്തുന്ന മൂന്നാമത്തെ വനിത കൂടിയാണ്.

നേരത്തെ നഗരാസൂത്രണ മന്ത്രിയായും മാരാകേശിലെ മേയറായും മികച്ച സേവനം അനുഷ്ഠിച്ചിട്ടുള്ള നേതാവാണ് ഫാത്തിമ എസാറ. തന്റെ സ്ഥാനലബ്ധിയെ ചരിത്രപരം എന്നാണ് അവർ വിശേഷിപ്പിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഫാത്തിമയുടെ നേതൃത്വത്തിലുള്ള പി.എ.എം പാർട്ടി 97 സീറ്റുകൾ നേടി 395 അംഗ പാർലമെന്റിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നുവന്നിരുന്നു.

ഭരണഘടനാനുസൃതമായി കേവല ഭൂരിപക്ഷത്തിന് 198 അംഗങ്ങളുടെ പിന്തുണ ആവശ്യമുള്ളതിനാൽ, ചെറുകക്ഷികളെ ഏകോപിപ്പിച്ച് സഖ്യസർക്കാർ രൂപീകരിക്കാനുള്ള നടപടികളിലേക്ക് ഫാത്തിമ കടന്നിട്ടുണ്ട്.

article-image

cxcvcv

You might also like

  • Lulu Exchange
  • Straight Forward

Most Viewed