ചെറുകിട കമ്പനികൾക്ക് ആശ്വാസം: യു.എ.ഇയിൽ കോർപ്പറേറ്റ് ടാക്സ് ഇളവ് 2029 ഡിസംബർ 31 വരെ നീട്ടി


ശാരിക

ദുബായ്: യു.എ.ഇയിലെ ചെറുകിട കമ്പനികൾക്ക് വലിയ ആശ്വാസമേകി സർക്കാറിന്റെ പുതിയ തീരുമാനം. 30 ലക്ഷം ദിർഹം വരെ വാർഷിക വരുമാനമുള്ള കമ്പനികളുടെ കോർപ്പറേറ്റ് ടാക്സ് ഇളവ് 2029 ഡിസംബർ 31 വരെ നീട്ടി. ചെറുകിട സ്ഥാപനങ്ങളെ ചേർത്തുപിടിക്കുന്ന ഈ നിർണ്ണായക തീരുമാനം യു.എ.ഇ ധനകാര്യമന്ത്രാലയമാണ് പ്രഖ്യാപിച്ചത്.

ഇതനുസരിച്ച് 30 ലക്ഷം ദിർഹം വരെ വാർഷിക വരുമാനമുള്ള സ്ഥാപനങ്ങൾ അടുത്ത മൂന്നു വർഷത്തേക്ക് കോർപ്പറേറ്റ് ടാക്സ് നൽകേണ്ടതില്ല. മുൻപ് പ്രഖ്യാപിച്ചിരുന്ന ഇളവ് ഡിസംബർ 31-ന് അവസാനിക്കാനിരിക്കെയാണ് കാലാവധി നീട്ടി നൽകിയത്. ധനകാര്യമന്ത്രാലയത്തിന്റെ ഈ തീരുമാനം മലയാളി സംരംഭകർ അടക്കമുള്ള നിരവധി നിക്ഷേപകർക്ക് ആശ്വാസമാകും.

ചെറുകിട സംരംഭങ്ങളെ സഹായിക്കുന്നതിനായി 2023 ജൂണിലാണ് യു.എ.ഇ കോർപ്പറേറ്റ് നികുതിയിൽ ഇളവ് പ്രഖ്യാപിച്ചത്. അന്നും 30 ലക്ഷം ദിർഹം തന്നെയാണ് വാർഷിക വരുമാന പരിധിയായി നിശ്ചയിച്ചിരുന്നത്. അർഹതയുള്ള സ്ഥാപനങ്ങൾ 'സ്മോൾ ബിസിനസ് റിലീഫ്' പദ്ധതിക്കായി അപേക്ഷിക്കണമെന്നും യു.എ.ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു.

article-image

cxvxv

You might also like

  • Lulu Exchange
  • Straight Forward

Most Viewed