'നവകേരളോണം 2k26': ഓണാഘോഷ പരിപാടികൾക്കായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ നവകേരളയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ ‘നവകേരളോണം 2k26’ വരുന്ന സെപ്റ്റംബർ 11-ന് സംഘടിപ്പിക്കുന്നു. പരിപാടിയുടെ സുഗമമായ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.
കലവറ റെസ്റ്റോറന്റിൽ വെച്ച് നടന്ന യോഗത്തിൽ ട്രഷറർ ഷാജഹാൻ കരുവന്നൂർ അധ്യക്ഷത വഹിച്ചു. കോർഡിനേഷൻ സെക്രട്ടറി ജേക്കബ് മാത്യു ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സെക്രട്ടറി രാജ് കൃഷ്ണൻ യു. സ്വാഗതവും കൺവീനർ ബിജു മലയിൽ നന്ദിയും രേഖപ്പെടുത്തി.
സ്വാഗതസംഘം കൺവീനറായി ബിജു മലയിലിനെയും ജോയിന്റ് കൺവീനർമാരായി റെയ്സൺ വർഗീസ്, ബിജു കൂരോപ്പട എന്നിവരെയും തിരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റി കൺവീനർമാരും ഭാരവാഹികളുമാണ് മറ്റുള്ളവർ.
ഫുഡ് & വോളന്റീയർ കമ്മിറ്റി ഭാരവാഹികളായി ഷാജി മൂതല, ശ്രീജിത്ത് ആവള, വിനോദൻ, ഷാജഹാൻ എ., രവീന്ദ്രൻ എ. എ. എന്നിവരെയും രജിസ്ട്രേഷൻ ചുമതലയിലേക്ക് ഷാജഹാൻ കരുവന്നൂരിനെയും നിയോഗിച്ചു. കലാപരിപാടികളുടെ ഏകോപനം രഞ്ജിത്ത് ആവളയും കായിക മത്സരങ്ങളുടെ ചുമതല അമൽ ദേവും നിർവ്വഹിക്കും. സ്റ്റേജ് കമ്മിറ്റി ഭാരവാഹികളായി പ്രശാന്ത് മാണിയത്ത്, മനോജ് മഞ്ഞക്കാല എന്നിവരെയും മീഡിയ കൺവീനറായി അനു യൂസഫിനെയും ലേഡീസ് വിങ് പ്രതിനിധിയായി ജിഷ ശ്രീജിത്തിനെയും തിരഞ്ഞെടുത്തു.
റിസപ്ഷൻ കമ്മിറ്റി അംഗങ്ങളായി ജേക്കബ് മാത്യു, രാജ് കൃഷ്ണൻ, പ്രവീൺ മേൽപ്പത്തൂർ, സുനിൽ ദാസ്, എം. സി. പവിത്രൻ എന്നിവരും ട്രാൻസ്പോർട്ട് ചുമതലയിൽ സുബൈർ പി. വി. കെ.യും പ്രവർത്തിക്കും. അജയകുമാർ കെ., ബിജു ജോൺ, എൻ. കെ. ജയൻ, എ. കെ. സുഹൈൽ, ശ്രീജിത്ത് മൊകേരി എന്നിവരടങ്ങുന്ന സംഘമാണ് സ്പോൺസർഷിപ്പ് കമ്മിറ്റിയെ നയിക്കുന്നത്. അത്തപ്പൂക്കള മത്സരത്തിന്റെ ചുമതല അഷ്റഫ് കുരുത്തോലയ്ക്കാണ്.
sdfsdf

