ബഹ്റൈൻ കേരളീയ സമാജം ഓണാഘോഷങ്ങൾക്ക് തുടക്കമായി: 'ശ്രാവണം 2026' കൊടിയേറി


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈൻ കേരളീയ സമാജത്തിന്റെ (ബി.കെ.എസ്) ഈ വർഷത്തെ ഓണാഘോഷ പരിപാടികൾക്ക് തുടക്കമായി. സഗയ്യയിലുള്ള സമാജത്തിന്റെ ഡയമണ്ട് ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ കേരളീയ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള പതാക ഉയർത്തിയതോടെയാണ് 'ശ്രാവണം 2026' എന്ന പേരിലുള്ള ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായത്.

സോപാനം വാദ്യകലാ സംഘം അവതരിപ്പിച്ച പഞ്ചാരി/പാണ്ടി മേളവും ബി.കെ.എസ് മ്യൂസിക് ക്ലബ്ബ് അവതരിപ്പിച്ച സംഘഗാനവും ചടങ്ങിന് മാറ്റുകൂട്ടി. പ്രമുഖ കലാകാരന്മാർ പങ്കെടുക്കുന്ന സാംസ്കാരിക പരിപാടികളും വൈവിധ്യമാർന്ന മത്സരങ്ങളും ഉൾപ്പെടുത്തി ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലുടനീളം ആഘോഷങ്ങൾ തുടരുമെന്ന് സംഘാടകർ അറിയിച്ചു.

article-image

dgfgdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed