പിഴവുകൾ സംഭവിച്ചത് അനുഭവക്കുറവ് മൂലം: അമ്മയിലെ അംഗങ്ങൾക്ക് കത്തുമായി ശ്വേത കമ്മിറ്റി
ഷീബ വിജയൻ
താരസംഘടനയായ 'അമ്മ'യിലെ അധികാര തർക്കങ്ങളുമായി ബന്ധപ്പെട്ട് സംഘടനയിലെ അംഗങ്ങൾക്ക് ശ്വേത കമ്മിറ്റിയുടെ കത്ത് ലഭിച്ചു. അനുഭവക്കുറവ് മൂലമാണ് സംഘടനയിൽ ചില പിഴവുകൾ സംഭവിച്ചതെന്നും അത് തിരുത്താനുള്ള നടപടികൾ തുടങ്ങിയെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. കൂടുതൽ പക്വതയോടെയും ഉത്തരവാദിത്തത്തോടെയും മുന്നോട്ട് പോകുമെന്നും ഇപ്പോൾ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് അംഗങ്ങൾ ഉത്തരവാദിത്തങ്ങൾ തുടർന്നും നിർവഹിക്കുമെന്നും ശ്വേത അറിയിച്ചു. സംഘടനയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് തടസമില്ലെന്നും കത്തിലുണ്ട്. എന്നാൽ ശ്വേതയെ എതിർക്കുന്ന വിഭാഗം ഇതിന് മറുപടി നൽകിയിട്ടില്ല. കോടതിയുടെ അന്തിമവിധി വരുന്നത് വരെ കാത്തിരിക്കാനാണ് അവരുടെ തീരുമാനം.
dfsgdfdfdfsdsf

