പ്ലസ് വണ്‍ പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും


ഷീബ വിജയൻ

കേരളത്തിലെ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നേരത്തെ ജൂൺ അവസാനവാരത്തിൽ പ്രഖ്യാപിക്കാൻ നിശ്ചയിച്ചിരുന്ന ഫലം പിന്നീട് ജൂലൈ 15ലേക്ക് മാറ്റിയെങ്കിലും വീണ്ടും നീളുകയായിരുന്നു. ഒടുവിൽ വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെ ഔദ്യോഗിക വെബ്സൈറ്റുകളായ dhsekerala.gov.in, results.hse.kerala.gov.in, keralaresults.nic.in, results.kite.kerala.gov.in, results.kerala.gov.in എന്നിവയിൽ ഫലം ലഭ്യമാകും. വെബ്സൈറ്റുകൾക്ക് പുറമെ ഡിജിലോക്കർ, പിആർഡി ലൈവ്, സഫലം കൈറ്റ് മൊബൈൽ ആപ്പ് എന്നിവ വഴിയും വിദ്യാർഥികൾക്ക് ഫലം പരിശോധിക്കാവുന്നതാണ്. ഈ വർഷം മാർച്ച് 5 മുതൽ 27 വരെ നടന്ന പരീക്ഷയ്ക്കായി ഏകദേശം 4 ലക്ഷത്തോളം വിദ്യാർഥികളാണ് അപേക്ഷിച്ചിരുന്നത്. തിയറി പരീക്ഷയ്ക്ക് 80 മാർക്കും ഇന്റേണൽ അസസ്മെന്റ് അല്ലെങ്കിൽ പ്രാക്ടിക്കൽ പരീക്ഷയ്ക്ക് 20 മാർക്കും ഉൾപ്പെടുത്തിയാണ് മൂല്യനിർണയം നടത്തിയത്. കഴിഞ്ഞ വർഷം ജൂൺ 2നായിരുന്നു ഫലം വന്നിരുന്നത്. പ്ലസ് വൺ ഫലം സംബന്ധിച്ച പുതിയ വിവരങ്ങൾക്കും സേ പരീക്ഷാ അപ്ഡേറ്റുകൾക്കുമായി ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

article-image

ghfgfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed