ജാർഖണ്ഡിൽ ഭീതി പടർത്തി ഇടിമിന്നൽ; 24 മണിക്കൂറിനുള്ളിൽ 11 മരണം
ഷീബ വിജയൻ
ജാർഖണ്ഡിൽ ശക്തമായ ഇടിമിന്നലേറ്റ് 24 മണിക്കൂറിനുള്ളിൽ മൂന്ന് സ്ത്രീകളും പത്ത് വയസുള്ള കുട്ടിയും അടക്കം 11 പേർക്ക് ജീവൻ നഷ്ടമായി. ഖുന്തി ജില്ലയിൽ നാല്, രാംഗാഡ് ജില്ലയിൽ രണ്ട്, ലോഹോർദാഗ, ദേവ്ഘർ, ജംതാര, സാഹിബ്ഗഞ്ച്, ഗിരിദിഹ് എന്നീ ജില്ലകളിൽ ഓരോ ആളുകൾ വീതവുമാണ് മരണപ്പെട്ടത്.
ഖുന്തി ജില്ലയിൽ ഞായറാഴ്ച വ്യത്യസ്ത സംഭവങ്ങളിലാണ് നാല് പേർ മരിച്ചത്. സമീപത്തുള്ള വനത്തിലേക്ക് പോകുന്നതിനിടയിലാണ് 16 വയസുള്ള ഒരു ആൺകുട്ടിയും സുഖ്‌റാം മുണ്ട എന്ന 44 വയസുകാരനും ഇടിമിന്നലേറ്റ് മരിച്ചത്. മറ്റൊരു സംഭവത്തിൽ പത്രതോളി ഗ്രാമത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് 22 വയസ്സുള്ള പ്രേം ബഖാല മരിക്കുകയും മറ്റ് മൂന്ന് പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ റാഞ്ചിയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കൂടാതെ റോൺഹെ ഗ്രാമത്തിൽ വയലിൽ ജോലി ചെയ്യുന്നതിനിടെ ഇടിമിന്നലേറ്റ് 52 വയസുകാരനായ നിസ്ട്രാർ ടോപ്നോ എന്ന കർഷകനും മരണപ്പെട്ടു.
wsaaswas

