വാട്സ്ആപ്പിനെ നയിക്കാൻ ഇനി ഇന്ത്യൻ സിഇഒ കുനാൽ ഷാ


ഷീബ വിജയൻ

ഇന്ത്യൻ ഫിൻടെക് രംഗത്തെ പ്രമുഖ കമ്പനിയായ 'ക്രെഡി'ൽ ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റ വൻ നിക്ഷേപം നടത്തി. ഇതിന് പിന്നാലെ ക്രെഡ് സ്ഥാപകനും സിഇഒയുമായ കുനാൽ ഷായെ വാട്സ്ആപ്പിന്റെ ആഗോള തലവനായി നിയമിച്ചു. മെറ്റയുടെ ഏറ്റവും ഉയർന്ന നേതൃനിരയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാൽ ഷാ. ക്രെഡ് ആപ്പിന്റെ മാതൃകമ്പനിയായ ഡ്രീം പ്ലഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ 8,550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുന്നത്. ഈ പുതിയ നിക്ഷേപത്തോടെ ക്രെഡിന്റെ ആകെ വിപണി മൂല്യം 43,000 കോടി രൂപയായി ഉയർന്നു.

2018-ൽ കുനാൽ ഷാ തുടക്കം കുറിച്ച ക്രെഡ് വഴി നിലവിൽ ഇന്ത്യയിലെ 40 ശതമാനത്തോളം ക്രെഡിറ്റ് കാർഡ് ബില്ലിംഗ് ഇടപാടുകളാണ് നടക്കുന്നത്. കമ്പനിക്ക് നിലവിൽ ഒരു കോടി എഴുപത് ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്നാണ് കണക്കുകൾ. അതേസമയം, മെറ്റ കേവലം ഒരു നിക്ഷേപകൻ മാത്രമായിരിക്കുമെന്നും ക്രെഡ് ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളോ ഡാറ്റയോ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നും കുനാൽ ഷാ വ്യക്തമാക്കുകയുണ്ടായി.

article-image

sdaedsewsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed