വി.ഡി. സതീശൻ അനുകൂലികൾ തെരുവിൽ; കെ.സി. വേണുഗോപാലിന്റെ ഫ്ലക്സുകൾ നശിപ്പിച്ചു
ശാരിക l കേരളം
തിരുവനന്തപുരം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് കോൺഗ്രസ് പ്രവർത്തകരുടെ പരസ്യമായ ജാഥയും പ്രതിഷേധവും. പാർട്ടിയിൽ പരസ്യ പ്രകടനം കെപിസിസി കർശനമായി വിലക്കിയതിന് പിന്നാലെയാണ് നൂറുകണക്കിന് പ്രവർത്തകർ സെക്രെട്ടേറിയറ്റിന് മുന്നിൽ ഒത്തുകൂടിയത്. സതീശൻ അനുകൂലികൾ കെ.സി. വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡുകൾ വലിച്ചുകീറിയത് തലസ്ഥാനത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
തിരുവനന്തപുരത്തിന് പുറമെ തൃശ്ശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും വി.ഡി. സതീശനെ പിന്തുണച്ച് സമാനമായ പ്രകടനങ്ങൾ നടക്കുന്നുണ്ട്. മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തെരുവിലേക്ക് പടരുന്ന കാഴ്ചയാണ് ഇപ്പോൾ ദൃശ്യമാകുന്നത്.
അതേസമയം, വിഷയത്തിൽ അന്തിമ തീരുമാനമെടുക്കുന്നതിനായി വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവരെ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. ഇവർ കേന്ദ്ര നേതൃത്വവുമായി നടത്തുന്ന ചർച്ചയ്ക്ക് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
dgfg

