മുൻ ഡിജിപി ഡോ. പി.ജെ. അലക്‌സാണ്ടർ അന്തരിച്ചു


ശാരിക l കേരളം

തിരുവനന്തപുരം: മുൻ ഡിജിപി ഡോ. പി.ജെ. അലക്‌സാണ്ടർ (89) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1960 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനായ അദ്ദേഹം കേരള പൊലീസിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു. കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ വിവിധ ജില്ലകളിൽ പോലീസ് മേധാവിയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ച ശേഷവും പൊതുരംഗത്ത് സജീവമായിരുന്നു അദ്ദേഹം. പോലീസ് പരിഷ്കരണങ്ങളെ സംബന്ധിച്ചുള്ള അദ്ദേഹത്തിന്റെ ലേഖനങ്ങളും പ്രഭാഷണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവർ അനുശോചനം രേഖപ്പെടുത്തി.

article-image

്േി്േി

You might also like

  • Lulu Exchange
  • Straight Forward

Most Viewed