ലോക തൊഴിലാളി ദിനം ആഘോഷിച്ച് കൊല്ലം പ്രവാസി അസോസിയേഷൻ


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) വനിതാ വിഭാഗമായ 'പ്രവാസി ശ്രീ'യുടെ ആഭിമുഖ്യത്തിൽ ലോക തൊഴിലാളി ദിനം വിപുലമായി ആഘോഷിച്ചു. ഗുദൈബിയ, ഖമീസ് എന്നിവിടങ്ങളിലെ നൂറിലധികം വനിതാ തൊഴിലാളികൾ താമസിക്കുന്ന ലേബർ ക്യാമ്പുകൾ സന്ദർശിച്ചായിരുന്നു ഇത്തവണത്തെ ആഘോഷം.

article-image

തൊഴിലാളികൾക്കൊപ്പം സമയം ചെലവഴിച്ച അംഗങ്ങൾ അവർക്ക് ഭക്ഷണവും വിതരണം ചെയ്തു. കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രവാസി ശ്രീ ചെയർപേഴ്‌സൺ പ്രദീപ് അനിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർപേഴ്‌സൺ ശാമില ഇസ്മയിൽ സ്വാഗതം ആശംസിച്ചു.

കെ.പി.എ വൈസ് പ്രസിഡന്റ് മുഹമ്മദ് കോയിവിള, സെക്രട്ടറി അനിൽകുമാർ, പ്രവാസി ശ്രീ കോഡിനേറ്റർ രഞ്ജിത്ത് ആർ. പിള്ളൈ, യൂണിറ്റ് ഹെഡുകളായ ബ്ലസി, റസീലാ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. പ്രവാസി ശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ എല്ലാവർഷവും തൊഴിലാളി ദിനത്തിൽ ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നുണ്ട്.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed