കലയും കരുതലുമായി 'ദ ഓപ്പൺ പാലറ്റ്'; ചിത്രപ്രദർശനം ഓയാസിസ് മാളിൽ ആരംഭിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

മനാമ: ബഹ്റൈനിലെ 29 പ്രശസ്ത കലാകാരന്മാരുടെ സൃഷ്ടികൾ കോർത്തിണക്കി 'ദ ഓപ്പൺ പാലറ്റ്' സംഘടിപ്പിക്കുന്ന ചിത്രപ്രദർശനം 'ഒരു സ്പർശം കരുതലിന്' ഓയാസിസ് മാളിൽ തുടക്കമായി. ബഹ്റൈൻ ഓട്ടിസ്റ്റിക് സൊസൈറ്റിക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന ഈ പ്രദർശനത്തിന്റെ ഉദ്ഘാടനം പ്രശസ്ത കലാകാരൻ അബ്ബാസ് അൽ മോസവി നിർവഹിച്ചു. പ്രദർശനത്തിലൂടെയുള്ള വിൽപന തുകയുടെ 20 ശതമാനം ഓട്ടിസ്റ്റിക് സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നൽകുമെന്ന് സംഘാടകർ അറിയിച്ചു.

ചടങ്ങിൽ എച്ച്.ഇ. റിദ അൽ ഫെരാജ്, ബംഗ്ലാദേശ് അംബാസഡർ എച്ച്.ഇ. മുഹമ്മദ് റായിസ് ഹസൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. കലയിലൂടെ സാമൂഹിക മാറ്റം ലക്ഷ്യമിട്ട് ഡോ. അജുമൽ, ആനി കില്ലാവാല, ഹേമേന്ദ്ര കില്ലാവാല, പ്രസീത, ഡോ. സുനില എന്നിവർ ചേർന്നാണ് 'ദ ഓപ്പൺ പാലറ്റ്' സ്ഥാപിച്ചത്. ഓട്ടിസം ബാധിച്ചവരുടെ ജീവിതത്തിന് കലയിലൂടെ കരുത്തുപകരുകയാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. പ്രദർശനം മെയ് 15 വരെ നീണ്ടുനിൽക്കും.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed