കത്തോലിക്ക കോൺഗ്രസ് വാർഷികം ബഹ്റൈൻ ഘടകം ആഘോഷിച്ചു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: കത്തോലിക്ക കോൺഗ്രസിന്റെ 108-ാം ജന്മവാർഷികം എ.കെ.സി.സി ബഹ്‌റൈൻ ഘടകം വിപുലമായി ആഘോഷിച്ചു. പ്രസിഡന്റ് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ച ചടങ്ങിൽ, വിദ്വേഷ രാഷ്ട്രീയത്തിനെതിരെയും മതേതരത്വം സംരക്ഷിക്കാനും ഓരോ പ്രവർത്തകനും സജ്ജരാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സമൂഹത്തിൽ വർഗീയതയും സ്വജനപക്ഷപാതവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, സത്യസന്ധമായ നിലപാടുകളിലൂടെ ജനങ്ങളെ നയിക്കാൻ എ.കെ.സി.സിക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്ന് ജനറൽ സെക്രട്ടറി ജീവൻ ചാക്കോ പറഞ്ഞു.
വാർഷികാഘോഷങ്ങളുടെ ഭാഗമായി മാതൃവേദി പ്രസിഡന്റ് ലിവിൻ ജിബിയും മറ്റ് ഭാരവാഹികളും ചേർന്ന് കേക്ക് മുറിച്ചു. ചടങ്ങിൽ പോളി വിതയത്തിൽ സ്വാഗതവും ജോജി കുര്യൻ നന്ദിയും രേഖപ്പെടുത്തി. പ്രവാസി സമൂഹത്തിലെ നിരവധി അംഗങ്ങൾ ആഘോഷങ്ങളിൽ പങ്കെടുത്തു.
aaa

