കെപിഎഫ് മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി; അഞ്ഞൂറിലധികം പേർ പങ്കെടുത്തു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെപിഎഫ്) ബഹ്‌റൈൻ, കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് സംഘടിപ്പിച്ച സ്പെഷ്യലിസ്റ്റ് മെഡിക്കൽ ക്യാമ്പ് വൻ വിജയമായി. അഞ്ഞൂറിലധികം പേർ പങ്കെടുത്ത ക്യാമ്പ് റീജണൽ മാനേജർ സച്ചിൻ ദേവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സുധീർ തിരുനിലത്തിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ആരോഗ്യ ബോധവൽക്കരണ ക്ലാസും അംഗങ്ങൾക്കായുള്ള പ്രിവിലേജ് കാർഡ് പുറത്തിറക്കലും നടന്നു.

article-image

ക്യാമ്പിൽ വിവിധ ആരോഗ്യ പരിശോധനകൾക്കൊപ്പം ഡോ. ശ്യാം ശരത്, ഡോ. കൃഷ്ണ പ്രിയ ലീല എന്നിവർ ജീവിതശൈലീ രോഗങ്ങളെക്കുറിച്ചും സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചും ക്ലാസുകൾ നയിച്ചു. ഫ്രാൻസിസ് കൈതാരത്ത് മെയ് ദിന സന്ദേശം നൽകി. കെപിഎഫ് ഭാരവാഹികളായ രമ സന്തോഷ്, സുജിത്ത് സോമൻ, രക്ഷാധികാരികളായ കെ.ടി. സലീം, യു.കെ. ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ തുടങ്ങിയവർ ചടങ്ങിന് നേതൃത്വം നൽകി. ചാരിറ്റി വിങ്, ലേഡീസ് വിങ് പ്രതിനിധികളുടെ സജീവ പങ്കാളിത്തം ക്യാമ്പിന്റെ വിജയത്തിന് കരുത്തേകി. സജിത്ത് വെള്ളിക്കുളങ്ങര നന്ദിയും സജ്ന ഷനൂബ് ക്യാമ്പ് നിയന്ത്രണവും നിർവഹിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed