ഹോപ്പ് ബഹ്‌റൈൻ തൊഴിലാളി ദിനത്തിൽ കരുതലായി; ഹിദ്ദിൽ ഫുഡ് കിറ്റുകൾ വിതരണം ചെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനിലെ ജീവകാരുണ്യ കൂട്ടായ്മയായ 'ഹോപ്പ്' ഹിദ്ദിലെ ലേബർ ക്യാമ്പിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. 250-ഓളം തൊഴിലാളികൾക്ക് സഹായമെത്തിച്ച ഈ പദ്ധതിയിലൂടെ പ്രവാസി സമൂഹത്തിന് കൈത്താങ്ങാവുകയാണ് സംഘടന. അരി, പയർവർഗ്ഗങ്ങൾ, പച്ചക്കറികൾ തുടങ്ങി രണ്ടാഴ്ചത്തേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളാണ് ഓരോ കിറ്റിലും ഉൾപ്പെടുത്തിയിരുന്നത്.
വെള്ളിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ ഹോപ്പ് പ്രസിഡന്റ് മനോജ് സമ്പാൻ, സെക്രട്ടറി ശ്യാംജിത്ത്, രക്ഷാധികാരി കെ.ആർ. നായർ എന്നിവരും മറ്റ് സാമൂഹിക പ്രവർത്തകരും പങ്കെടുത്തു. രാജ്യത്തിന്റെ പുരോഗതിയിൽ മുഖ്യപങ്ക് വഹിക്കുന്ന തൊഴിലാളികൾക്ക് ആദരമർപ്പിക്കാനാണ് ഇത്തരമൊരു സംരംഭം സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ വ്യക്തമാക്കി. കഴിഞ്ഞ രണ്ടാഴ്ചയായി അംഗങ്ങളും സ്പോൺസർമാരും നടത്തിയ പരിശ്രമമാണ് ഈ പദ്ധതിയുടെ വിജയത്തിന് പിന്നിൽ. വർഷങ്ങളായി ബഹ്‌റൈനിലെ പ്രവാസി മലയാളി സമൂഹത്തിനിടയിൽ സജീവമായ കാരുണ്യ പ്രവർത്തനങ്ങൾ ഹോപ്പ് നടത്തിവരുന്നുണ്ട്.
aa

