ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം: താമസക്കാരെ ഒഴിപ്പിച്ചു; ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


പ്രദീപ് പുറവങ്കര I ബഹ്റൈൻ

ബഹ്‌റൈനിലെ ഗുദൈബിയ മേഖലയിൽ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ മുൻകരുതൽ നടപടിയായി താമസക്കാരെ ഒഴിപ്പിച്ചു. കെട്ടിടത്തിലെ ഒരു അപ്പാർട്ട്‌മെന്റിലാണ് തീ പടർന്നത്. അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി.

പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ട ഒരാളെ നാഷണൽ ആംബുലൻസ് വിഭാഗം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആശുപത്രിയിലേക്ക് മാറ്റി. തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താനായി അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed