ഓൺലൈൻ ഗെയിം വഴി പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ചു; പ്രതിക്ക് ബഹ്റൈനിൽ ഏഴ് വർഷം തടവ്
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: ഓൺലൈൻ ഗെയിമിലൂടെ 14 വയസ്സുകാരിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച പ്രതിക്ക് ബഹ്റൈൻ ഹൈ ക്രിമിനൽ കോടതി ഏഴ് വർഷം തടവ് വിധിച്ചു. പ്രതിയുടെ മൊബൈൽ ഫോൺ കണ്ടുകെട്ടാനും ഉത്തരവുണ്ട്. തിരോധാന പരാതിയിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്.
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കുട്ടികൾ ഇടപെടുന്നത് രക്ഷിതാക്കൾ കർശനമായി നിരീക്ഷിക്കണമെന്ന് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.
asdads

